|
Monday, 22 October 2007
നായ്
അബ്രയില്‍ ദുബായ് ക്രീക് കടക്കുമ്പോള്‍ഇടമലയാറില്‍ കുട്ടികളുമായി മുങ്ങിമരിച്ച ബോട്ടിനെ ഓര്‍ത്തു. എമിറേറ്റ്സ് ബില്‍ഡിങ്ങിനു മുകള്‍നിലയില്‍ നിന്നപ്പോള്‍ സുനാമിയില്‍ ആലപ്പാടു തീരം നക്കിയെടുത്ത തിരകളെ ഓര്‍ത്തു. കടലിലെ ഓയില്‍ റിഗ്ഗില്‍ നിന്നപ്പോള്‍ പെറ്റ്രോളിനു വില കൂടിയപ്പോള്‍ വിറ്റുകളഞ്ഞ ബൈക്കിനെ ഓര്‍ത്തു. നായ് കടലില്‍ ചെന്നാലും നാടും മൂടും നക്കിക്കുടിയും മറക്കുമോ
Friday, 19 October 2007
ദുബായ് സ്വപ്നം
നാട്ടില്‍ കറങ്ങി നടന്നിട്ട് വലിയ ഗുണം കണാതെയാണ്‍ മുട്ടനാട് വിസ ഒപ്പിച്ചു ദുബായില്‍ എത്തിയത്। ആയ കാലത്ത് തന്നെ നന്നായി പോറ്റിയ വീട്ടുകാരെ സഹായിക്കണം. ഏജന്റിന്റെ വാക്കില്‍ വിശ്വസിച്ച് നല്ലൊരു ഫാമില്‍ ജോലിക്കായി എത്തിയതാണവന്‍.ഗിസയ്സിലെ മാര്‍ക്കറ്റില്‍ തന്നെ തേടി വരുന്ന വാഹനം കാത്ത് അവന്‍ നിന്നു, പല നാട്ടുകാരോടൊപ്പം.ചുറ്റും വേലി കെട്ടിയ പിക്കപ്പില്‍ നിരത്തിലൂടെ പായുമ്പോള്‍ ഇരു വശവുമുള്ള അമ്പര ചുംമ്പികളെ അവന്‍ മിഴിച്ചു നോക്കി.പിറ്റേന്ന് ദേരയിലെ പ്രശസ്തമായ ഹോട്ടലില്‍ നിന്ന് മട്ടണ്‍ ബിരിയാണി കഴിച്ചവര്‍, മുട്ടനാടിന്റെ നഷ്ട സ്വപ്നം അറിഞ്ഞില്ല.
ചെറിയ കയ്പിഴ.
ഇതൊരു പുതിയ കാല്‍ വെയ്പാകുന്നു. പല മഹാന്മാരും ചെയ്യുന്നതു കണ്ടപ്പൊഴുള്ള ഒരു മോഹത്തിന്റെ ഫലം. ചെറിയ കയ്പിഴ. |
Subscribe to:
Posts (Atom)