Sunday 20 July 2008

വിലയില്ലാത്ത ജീവൻ!

മതമില്ലാത്ത 'ജീവനെ'യുമായി സ്കൂളിലേക്കു പോയ അന്‌വർ റഷീദും ഭാര്യയും വിചാരിച്ചിരുന്നില്ല, അവരുടെ മകൻ ഇത്ര വലിയ പാതകത്തിന്റെ ഉത്തരവാദിയാകുമെന്ന്.
അവന്റെ പേരിൽ അനേകം നിരപരാധികൾ കല്ലേറു കൊണ്ടതും,
കോടികളുടെ പൊതു മുതൽ നശിപ്പിക്കപ്പെട്ടതും അവർ ശ്രദ്ധിച്ചതേയില്ല.
കാരണം അവരുടെ മകന്‌ ജീവനെന്ന് പേരിട്ടില്ലായിരുന്നെങ്കിലും,
ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകുമായിരുന്നില്ലല്ലോ!
നാട്‌ ഭരിക്കുന്നവന്‌ നട്ടെല്ലില്ലെങ്കിൽ,
അവനെ ഭരമേൽപ്പിച്ചിരിക്കുന്ന പൊതുമുതലും
പൊതുജനത്തിന്റെ ആത്മാഭിമാനവും
പട്ടിനക്കി പോയതു തന്നെ.
തങ്ങളുടെ മകന്റെ പേരിൽ
തുണിയുരിഞ്ഞും
തുണിയുരിയാതെയും
ചാടിത്തുള്ളുന്നവർക്കും അറിയാം
ഇതു വെറും ചവിട്ടുനാടകം മാത്രമാണെന്ന്!
പക്ഷെ ഇന്ന് വാലില്ലാപ്പുഴയിലെ ഒരു അധ്യാപകന്റെ
ജീവൻ
പൊലിയാൻ കാരണം
നിഷ്കളങ്കനായ ഈ പാവം ജീവനാണെന്ന ചിന്ത അവരെ വല്ലാതെ അലോസരപ്പെടുത്തി.
വളർന്നു വരുമ്പോൾ ഈ കുരുന്നിനു നേരെ നാട്ടുകാർ വിരൽ ചൂണ്ടില്ലെന്നാരു കണ്ടു!
ഈ കുരുന്നിനെ ആദ്യാക്ഷരം പഠിപ്പിക്കേണ്ട അധ്യാപകനു പക്ഷേ
"വിലയില്ലാത്ത ജീവൻ"

2 comments:

അജ്ഞാതന്‍ said...

വരും നാളുകളിൽ മരിച്ച അധ്യാപകനു വേണ്ടി സകല പാർട്ടിക്കാരും ഒഴുക്കുന്ന മുതല കണ്ണീരിൽ കേരളം മുങ്ങും.ചുരുങ്ങിയത് ഒരാഴ്ച്ചത്തേങ്കെങ്കിലും പാർട്ടി പ്രവർത്തകർ ഇടതും വലതും നിന്നു അവരവരുടെ ചാനലുകളിലൂടെ പരസ്പരം ചളി വാരിയെറിയും.പിന്നെ ഹർത്താൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയ കലാ പരിപാടികൾ വെറെയും...അതിനു ശേഷം ആ അധ്യാപകന്റെ കുടുബത്തിനു സർക്കാരിന്റെ വക നഷ്ടപരിഹാ‍രം.. അവസാനം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയും അധ്യാപകൻ മരിച്ചത് ഹ്യദയാഘാതം മൂലമോ തലവേദന മൂലമോ ആണന്നു...അതു കണ്ണടച്ചു വിഴുങ്ങുക...പിന്നെ ഈ അധ്യാപകനെ നമ്മുക്ക് മറക്കാം...അതാണല്ലോ നാം കേരളീയരുടെ പതിവ്....

നരിക്കുന്നൻ said...

മാഷിന്റെ മരണം മര്‍ദ്ധനം കൊണ്ട് തന്നെയെന്ന് ഇന്നത്തെ റിപ്പോര്‍ട്ട്.

ഓരു പാഠഭാഗത്തിന്റെ പേരില്‍ ഒരു അദ്യാപകനെ കൊന്നു തള്ളിയ രാഷ്ട്രീയ കോമരങ്ങള്‍ തുലയട്ടേ.....