Wednesday 19 November 2008

ഒരു നീീീീീീീീണ്ട കഥ!

പണ്ട്‌ പണ്ട്‌ ഒരു പുലിക്ക്‌ ഒന്ന് പൂശാൻ മുട്ടി.
പുലിയായതിനാൽ അങ്ങനെയിങ്ങനെ എവിടെയെങ്കിലും പോയി പൂശാനും പറ്റില്ലല്ലൊ.
പുലിയച്ചൻ അവിടെയുമിവിടെയും കുറെ കറങ്ങി. ങേഹെ! നോ രക്ഷ!

അപ്പോഴാണ്‌ അടുത്ത ഗുഹയിൽ താമസിക്കുന്ന വൻപുലിയച്ചന്റെ കാര്യം പുലിയച്ചൻ ഓർത്തത്‌. വൻപുലി ഒരൊന്നൊന്നര സിമ്മം വരും. കാട്ടിന്റെ ഒരു പ്രദേശം മൂപ്പരുടെ അണ്ടർ കണ്ട്രോൾ.

കുറെയേറെ ഭാര്യമാർ! കണക്കില്ലാതെ മക്കൾ! (ഇനി കുറേ ദത്ത്‌ പുത്രിമാരെ കൂടി നോട്ടമിട്ടിട്ടുമുണ്ട്‌.)

പുലിയച്ചനാണെങ്കിൽ വൻപുലിയുടെ ക്ലോസ്‌ എയ്ഡ്‌, പടയാളി, വെടിക്കാരൻ എല്ലാമെല്ലാം.

പിന്നെന്തിനു ദൂരെ തപ്പണം! പുലിയച്ചൻ കേറി മുട്ടി.
വാവു കാലമല്ലാഞ്ഞിട്ടും ഒരു പുലിപ്പുത്രി കനിഞ്ഞു!

(പൂശൽ ഒരാഗോള പ്രതിഭാസവും, കയ്യിട്ടാൽ വീണ്ടും വീണ്ടും നക്കിക്കുകയും നക്കിത്തീരുമ്പോൾ, അയ്യെ വേണ്ടായിരുന്നു എന്നു തോന്നിക്കുകയും, ഇനിയില്ല എന്ന്‌ ഇത്തിരി നേരത്തേക്കു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു തരം ചക്കരക്കുടവുമാണല്ലോ.)

ഏതായാലും പുലിയച്ചന്റെ പൂശൽ പുലിയച്ചിക്കു ക്ഷ പിടിച്ചു. അതിനാൽത്തന്നെ കാര്യങ്ങൾ അനുസ്യൂതം, അവിരാമം, അനർഗ്ഗളം തുടർന്നുകൊണ്ടേയിരുന്നു.

ഇതിനിടയിലാണ്‌ വൻപുലി ഒരു പുതിയ ദത്തു പുത്രിയെ ഗുഹയിലെത്തിച്ചത്‌.

കഴിച്ചുകൊണ്ടിരിക്കുന്ന സദ്യ എത്ര കേമമായിരുന്നാലും, പുതിയൊരു തട്ടുകട കണ്ടാൽ ഒന്നു കയറി നോക്കണമെന്നും, കപ്പ ബിരിയാണി രുചിക്കണമെന്നും ഏതു പട്ടരെയും പോലെ പുലിയച്ചനും തോന്നിയതിൽ ദോഷം പറയാനില്ല.

പക്ഷെ വൻപുലി മടയിൽ പുതുമുഖമായതിനാൽ പുതു പുലിയച്ചി വീണില്ല.
(എന്നോർത്ത്‌ പഴയ പുലിയച്ചിമാരെല്ലാം വീണോ എന്നെനിക്കറിയില്ല)

എന്തിനേറെ പറയുന്നു. പുലിയച്ചനു വാശി,
സ്ഥിരം കുറ്റിക്കു കോപം,
ദത്തു പുത്രിക്കു പണിയായി, പാരകളായി.

അങ്ങനെയിരിക്കെ കൂനിന്മേൽ കുരു പോലെ ഒരു നാൾ ദത്ത്‌ പുത്രി ആ കാഴ്ച കണ്ടു!!
ആരെയും ഹർഷ പുളകിതരാക്കുന്ന കാഴ്ച!!!!

പുലിയച്ചനും പുലിയച്ചിയും ഞെട്ടിത്തെറിച്ചു, പൊട്ടിത്തകർന്നു!!

ഒടുവിൽ ഭീകരമായ ആ കൃത്യം നടന്നു.
പുലിയച്ചനും, പുലിയച്ചിയും, പുലിയച്ചന്റെ കൂട്ടുകാരൻ നരിയും ചേർന്ന് ദത്തു പുത്രിയെ കടിച്ചു കീറി കുറ്റിക്കാട്ടിൽ തള്ളി.

അന്വേഷണത്തിനു വന്ന കുറുക്കൻ, ലവൾ ഉറുമ്പ്‌ കടിച്ചു മരിച്ചു എന്നെഴുതി തന്റെ പാടവം തെളിയിച്ചു. (കൂലിയായി പുലിയച്ചിയെ പൂശിക്കാണും! യേയ്‌ ഇല്ലാരിക്കും).

പിന്നീട്‌ വന്നവൻ ചെന്നായ. ജഗ ജില്ലി, കില്ലാടി.
അദ്യേം, ചത്തതു വെറും എലിയാണെന്നു സമർത്ഥിച്ചു തൃപ്തിയടഞ്ഞു.

അങ്ങനെ വന്നവനും പോയവനും കയറി മെഴുകി മെഴുകി ദത്ത്‌ പുത്രിയുടെ കഥ, വീണ്ടും വീണ്ടും കഴിഞ്ഞു കൊണ്ടിരുന്നു.

ഒടുവിലൊരു നാൾ കള്ളി വെളിയിലായി. പൂശലിന്റെ കാണാക്കഥകൾ ഒരു ചുണ്ടെലി കരണ്ടെടുത്തു വേളിയിലിട്ടു.

അപ്പോഴേക്കും പുലിയച്ചനും പുലിയച്ചിയും പൂശാവുന്നിടത്തോളം പൂശി, ഇനിയും പൂശാനകാത്ത പരുവത്തിലെത്തിയിരുന്നു.

ഇപ്പേരിൽ ഒളിഞ്ഞും തെളിഞ്ഞും പൂശിയിരുന്നവരൊക്കെ ഇവരെ കയ്യൊഴിഞ്ഞിരുന്നു.

ഗതിയും നീതിയും കിട്ടാതെ അലഞ്ഞിരുന്ന പുലിപ്പെണ്ണിന്റെ ആത്മാവു പോലും അലച്ചിൽ നിർത്തി സീരിയലിൽ അഭിനയിക്കാൻ പോയിത്തുടങ്ങിയിരുന്നു!

വൈകിയെത്തിയ നീതി ഇനി ആർക്കു വേണം!

കാടർക്കിനി ഒരൊറ്റ ആഗ്രഹം മാത്രം ബാക്കി.

വന (നീതി) ദേവതമാരെപ്പോലും ആവാഹിച്ചിരുന്ന ശാപത്തിന്റെ ആവരണം എന്നെന്നേക്കുമായി മാഞ്ഞു പോയിരുന്നെങ്കിൽ!!

സത്യത്തിനു വിജയിക്കാൻ അനന്തമായി കാത്തിരിക്കേണ്ടി വരില്ലായിരുന്നെങ്കിൽ!!

(യെവടെ! ഇങ്ങനെയൊക്കെ അല്ലെങ്കിൽ, ഇതു ദൈവത്തിന്റെ സ്വന്തം കാടാവുന്നതെങ്ങിനെ!!!)

3 comments:

Roy said...

ഇതു വെറും സാങ്കൽപികം മാത്രം. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ഒരു പുലികളുമായി ഇതിനു ബന്ധമില്ല! വൻപുലിയാണെ സത്യം!!

പരേതന്‍ said...

എന്‍റെ അമ്മേ

The Kid said...

പഥികാ, സിംഹാസനത്തില്‍ കയറി നിന്ന് തുണി പൊക്കിക്കാണിക്കുന്ന പുലിപ്പൂശുകാര്‍, @#$%്&&* മക്കള്‍ വാഴുന്ന കാടാണിത്. ഇവിടെ ഒരു കുറുക്കനും ഒരു കില്ലാടിയും പുലിയെ തളയ്ക്കാന്‍ വളര്‍ന്നിട്ടില്ല, കാരണം ഇവിടെ പുലി തന്നെയാണ് നിയമം!!