Saturday 29 November 2008

അമ്മേ നിന്റെ കരളുറപ്പിനു മുൻപിൽ!

മൂന്നു ദിവസം, ഭാരതത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ഭീകരാക്രമണം അവസാനിച്ചു എന്നു തൽക്കാലം വിശ്വസിക്കുക.
110 കോടി ജനങ്ങളുടെ ഞെഞ്ചിൽക്കയറി താണ്ടവമാടി, നമ്മൾ അഭിമാന പൂവ്വം ലോകത്തിനു മുമ്പിൽ ഉയർത്തിപ്പിടിച്ചിരുന്ന, മുംബയ്‌ നഗരത്തെ അക്ഷരാർത്ഥത്തിൽ ചുട്ടുകരിച്ചിട്ട്‌, ഭീകരർ അട്ടഹസിക്കുമ്പോൾ, നാം ലജ്ജിച്ചു തല താഴ്തുക!

ഭീകരരെ തകർക്കാനായി ധീരധീരം പോരാടിയ എല്ലാവർക്കും ഈ നാടിന്റെ അഭിവാദ്യം!

പോരാട്ടത്തിനിടയിൽ വീണുപോയ അമരന്മാരെ, നെഞ്ചിൽ വച്ചാരാധിക്കുക!

എങ്കിലും, എല്ലാറ്റിലുമുപരിയായി, ഏറ്റവും ഉന്നതമായ അഭിവാദ്യം, ശ്രീമതി കാർക്കറെ- യ്കുള്ളതാണ്‌.

നഗരം കത്തിയെരിയുമ്പോൾ അവിടെയോടിയെത്തി നാടകം കളിച്ച എല്ലാ നാണം കെട്ട രാഷ്ട്രീയക്കാരുടെയും, ചീർത്ത മുഖത്താണമ്മേ അവിടുന്ന് ആഞ്ഞടിച്ചത്‌.

നരേന്ദ്ര മോഡി സ്വന്തം ഭർത്താവിന്റെ ജീവന്‌ വിലയിടാൻ വന്നപ്പോൾ, അങ്ങ്‌ ഭാരത സ്ത്രീയുടെ ആത്മ ശക്തിയുടെ മഹത്വം കാണിച്ചു കൊടുത്തു.

ഇനിയും വരും, അങ്ങയുടെ ധീരനായ ഭർത്താവിന്റെ ജീവത്യാഗത്തെ, സ്വന്തം വോട്ട്‌ ബാങ്കിലേക്കുള്ള നിക്ഷേപമാക്കാൻ ശ്രമിച്ചു കൊണ്ട്‌,വലതും, ഇടതും, നടുവും, മൂന്നാം തരവും ഒക്കെ.

അവരുടെയൊക്കെ മുഖത്ത്‌ കാറിത്തുപ്പുക!

അമ്മേ നിന്റെ കരളുറപ്പിനു മുന്നിൽ തല വണങ്ങുന്നു ഞങ്ങൾ!

2 comments:

ഏകാന്ത പഥികന്‍ said...

ബ്ലോഗില്‍ മറ്റൊരു പഥികന്‍ ഉണ്ടെന്ന് ഇപ്പോഴാണ്‍ അറിയുന്നത്‌ നോക്കുമ്പോള്‍ താങ്കള്‍ എനിക്കുമുന്‍പു ബ്ലോഗാന്‍ തുടങ്ങിയ ആളാണ്‌ ആ സീനിയോറിറ്റി മാനിച്ചു കൊണ്ട്‌ ഞാന്‍ എന്റെ പേരില്‍ ഒരു മാറ്റം വരുത്താം അല്ലെ ഒരേ പേരില്‍ രണ്ടളുണ്ടായാല്‍ വായിക്കുന്നവര്‍ക്ക്‌ confusion വേണ്ട

പോരാളി said...

അമ്മേ, അങ്ങയ്ക്ക് പ്രണാമം.