Thursday 5 February 2009

കേരളത്തിലെ പോലീസും പിന്നിലല്ല!

കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ഇട്ടാവയിലുണ്ടായ, പോലീസ്‌ ക്രൂരതയെ പറ്റി പറഞ്ഞു വായടച്ചിട്ടില്ല, അപ്പോഴിതാ, സാംസ്കാരിക കെരളത്തിന്റെ വിരി മാറിൽ, എറണാകുളത്തെ കലൂരിൽ, ഒരു സ്ത്രീയെ വളരെ മാന്യമായി കൈകാര്യം ചെയ്യുന്ന പോലീസിന്റെ ദൃശ്യം, ടി. വി. യിൽ കണ്ടത്‌.

മാന്യമായി എന്നു പറഞ്ഞത്‌, സാധാരണ പോലെ ആൺ പോലീസുകാരു തന്നെ, ക്രമ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിച്ചില്ല, എന്നതു തന്നെ.
ഇവിടെ വനിതാ പോലീസുകാർ തന്നെ അതങ്ങു ചെയ്തു കളഞ്ഞു.

എന്നാലും എന്റെ ഏമാത്തി മാരെ, എന്തു ചെയ്തിട്ടാണ്‌ എന്നുതന്നെയിരുന്നാലും, അതൊരു സ്ത്രീ ജന്മം തന്നെയായിരുന്നില്ലേ.
നടു വഴിയിൽ വച്ച്‌ ഒരു സ്തീയോട്‌ ഇത്ര മനുഷ്യത്വ രഹിതമായി പെരുമാറാൻ ഹൃദയത്തിന്റെ സ്ഥാനത്ത്‌ കരിങ്കല്ലുള്ളവർക്കെ സാധിക്കു.

നമ്മുടെ നാട്ടിൽ, കുറ്റവാളികൾ കുറ്റവാളികളായിത്തന്നെ തുടരേണ്ടി വരാനുള്ള പ്രധാന കാരണം, നമ്മുടെ നീതി പാലകരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ്‌.
ഏതു കാരണം കൊണ്ടായാലും വഴിതെറ്റി പോകുന്നവരെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ തിരിച്ചു കൊണ്ടു വരാനുള്ള സാമൂഹ്യ ബാധ്യത കൂടി തങ്ങൾക്കുണ്ടെന്ന് നമ്മുടെ പോലീസുകാർ ഇനി എന്നാണാവോ തിരിച്ചറിയുക?
അല്ലെങ്കിൽ ആ ബാധ്യതയേക്കുറിച്ച്‌ ആരാണിവരെയൊന്നു ബോ‍ാധവൽക്കരിക്കുക?

പരസ്പരം വിഴുപ്പലക്കുന്ന നീതിപതികളോ?
അതോ നിയമം കൈയ്യിലെടുക്കാൻ അണികൾക്കാഹ്വാനം നൽകുന്ന രാഷ്ട്രീയമാഫിയ നേതാക്കളോ?

2 comments:

Rejeesh Sanathanan said...

പാവങ്ങളുടെ നെഞ്ചത്തല്ലേ കുതിര കയറാന്‍ പറ്റൂ....രാഷ്ട്രീയക്കാരനോടോ പണക്കാരോടോ കളിച്ചാല്‍ നമ്മുടെ നീതിപാലക സാറന്മാരുടേ തൊപ്പി മാത്രമല്ല തലയും കാണില്ല

Roy said...

സത്യമാണ്‌ മലയാളി,
അതു കൊണ്ടാണ്‌ ലാലുമാരും, മുലായമ്മാരും, ജയലളിതമാരും, എന്തിന്‌ നമ്മുടെ പിണറായി പ്രഭുതികളും,
ജനലക്ഷങ്ങളെ വിഡ്ഢികളാക്കി, അവസരവാദ രാഷ്ട്രീയത്തിന്‌ പുത്തൻ നിർവചനങ്ങൾ രചിക്കുന്നത്‌.
പണാധിപത്യത്തിനും, മതാധിപത്യത്തിനും മുന്നിൽ 'എസ്‌. ഐ. അഗസ്റ്റിൻ' മാർ ആത്മഹത്യയിൽ അഭയം തേടേണ്ടി വരുന്നത്‌.